Tuesday, December 13, 2011

COBRA


Cobra is a action comedy movie directed by Lal. Mammootty, Lal, Kanika and Lakshmi Rai is playing the leading role in this film. Movie name Cobra is a short form of Co. Brothers. Mammootty as Raja and Lal as Kari. This would be the first time that lal directs a mammootty film.

Director: Lal
Music Director: Alex Paul
Release Date: 26 Feb 2012
Genre: Action - Comedy
Language: Malayalam

സ്‌നേഹത്തൂവലായ് അരികെ


സ്‌നേഹബന്ധങ്ങളുടെ അര്‍ഥതലങ്ങള്‍ തേടുന്ന ശ്യാമപ്രസാദിന്റെ 'അരികെ'യുടെ ചിത്രീകരണം കോഴിക്കോട് ആഴ്ചവട്ടത്ത് തുടങ്ങി. ദിലീപ് നായകനായ ചിത്രത്തില്‍ മംമ്തയും സംവൃതയുമാണ് നായികമാര്‍. സിനിമാ സമരത്തിനുശേഷം തുടക്കമിടുന്ന ആദ്യചിത്രമാണിത്. കോഴിക്കോട് നഗരസഭാ മേയര്‍ എ.കെ. പ്രേമജം സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. മാതൃഭൂമി ഡയറക്ടറും ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡണ്ടുമായ പി.വി. ഗംഗാധരന്‍ ക്ലാപ്പ് ഇന്‍ ചെയ്തു. ചടങ്ങില്‍ മംമ്താ മോഹന്‍ദാസ്, സംവൃതാ സുനില്‍, അഴകപ്പന്‍, ശ്രീജിത് ഗുരുവായൂര്‍, വിനേശ് ബംഗ്ലാന്‍, ടി.കെ. സുരേഷ് ബാബു, ദീദി ദാമോദരന്‍, കെ.ആര്‍. പ്രമോദ് (സീനിയര്‍ മാനേജര്‍, പബ്ലിക് റിലേഷന്‍സ് മാതൃഭൂമി) തുടങ്ങിയവര്‍ പങ്കെടുത്തു. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, മാടമ്പ്, ഊര്‍മിള ഉണ്ണി, വിജയഗോപന്‍, ദിനേശ് പണിക്കര്‍, ചിത്ര അയ്യര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. പിക്ചര്‍ പെര്‍ഫെക്ടിന്റെ ബാനറില്‍ ടി.കെ. സുരേഷ് കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സംവിധാനവും ശ്യാമപ്രസാദ് നിര്‍വഹിക്കുന്നു. ധാരാളം കലാസ്‌നേഹികളും ഉത്സാഹികളുമായ സിനിമാസുഹൃത്തുക്കളുള്ള പ്രിയനഗരത്തില്‍ ഒരു ചിത്രം ഒരുക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് ശ്യാമപ്രസാദ് പറഞ്ഞു. ''എന്റെ മറ്റ് സിനിമകളുടെ തുടര്‍ച്ചയെന്നോണം ഇത് ബന്ധങ്ങളുടെ രസകരവും ഏറെ ലളിതവുമായ ആവിഷ്‌കാരമാണ്. പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ എന്റെ 'അകലെ' എന്ന ചിത്രത്തിന്റെ മറ്റൊരു തലമാണ് 'അരികെ'യില്‍ ആവിഷ്‌കരിക്കുന്നത്. രചനയിലും അവതരണത്തിലും ഏറെ പുതുമ പുലര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിന്റെ ഫലമായി 'ലൈവ് സൗണ്ട്' റെക്കോഡിങ്ങാണ് സ്വീകരിച്ചിരിക്കുന്നത്. അതിന്റെ പെര്‍ഫെക്ഷനുവേണ്ടി ധാരാളം ഒരുക്കങ്ങളും റിഹേഴ്‌സലും ആവശ്യമാണ്. സാധാരണ പ്രേമകഥാ ചിത്രങ്ങളുടെ കാഴ്ചയില്‍ നിന്നും ചിന്തയില്‍ നിന്നും മാറി പുതിയ സംവേദനക്ഷമത ഉണര്‍ത്താനാണ് ഞാന്‍ ശ്രമിക്കുന്നത്''- ശ്യാമപ്രസാദ് പറയുന്നു. ഇലക്ട്രക്ക് ശേഷം ശ്യാമപ്രസാദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം ബംഗാളി നോവലിസ്റ്റ് സുനില്‍ ഗംഗോപാധ്യായയുടെ കഥാപ്രേരണയില്‍ നിന്നാണ് പിറവിയെടുത്തത്.
ശ്യാമിനൊപ്പം അഴക് വീണ്ടും അഴകപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഒരേ കടല്‍ എന്ന ചിത്രത്തിനുശേഷം ശ്യാമപ്രസാദും അഴകപ്പനും ഒന്നിക്കുന്ന ചിത്രമാണിത്. പ്രത്യേക ലൈറ്റിങ്ങാണ് അഴകപ്പന്‍ ഈ ചിത്രത്തിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. സോണി എഫ് ത്രീ ക്യാമറയിലാണ് ചിത്രീകരണം. പ്രിയദര്‍ശന്റെ 'ഒരു മരുഭൂമിക്കഥക്ക്' ശേഷം അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രമാണിത്. ഔസേപ്പച്ചന്‍, ഷിബു ചക്രവര്‍ത്തി ടീമാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കല- വിനേശ് ബംഗ്ലാന്‍, ചമയം - ശ്രീജിത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം - സഖി, സൗണ്ട് റെക്കോഡിങ് - സോഹല്‍ സന്‍വാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മുജീബ് ഒറ്റപ്പാലം. 'അരികെ' ഡിസംബര്‍ അവസാനവാരം തിയേറ്ററില്‍ എത്തിക്കാനാണ് പ്ലാന്‍.